ഡബ്ലിൻ : ഹാന്റാ വൈറസ് ബാധ സംശയിച്ച് ആറാഴ്ച്ച ക്വാറന്റൈനിൽ കഴിഞ്ഞ 79 കാരിയുടെ പരിശോധനഫലം നെഗറ്റീവ് . കോർക്കിൽ നിന്നുള്ള ആൻ ലെയ്നിന് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.
ഹാന്റവൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ആഴ്ചകളോളം അന്റാർട്ടിക്കയിൽ ഉണ്ടായിരുന്ന എംവി ഹോണ്ടിയസിലെ യാത്രക്കാരിയായിരുന്നു ആൻ . ഒപ്പമുണ്ടായിരുന്ന മൂന്ന് സഹയാത്രികരുടെ ജീവൻ വൈറസ് അപഹരിച്ചു.
പകർച്ചവ്യാധിയെത്തുടർന്ന്, കപ്പൽ സ്പെയിനിലെ ടെനറൈഫിൽ എത്തിയതോടെ ആനിനെയും മറ്റ് 100-ലധികം യാത്രക്കാരെയും ഒഴിപ്പിച്ചു. പിന്നീട് അവരെ അയർലൻഡിലേക്ക് തിരിച്ചയച്ചു. അതിനു ശേഷം ക്വാറന്റൈനിലായിരുന്നു ആൻ .
Discussion about this post

