ഡബ്ലിൻ: പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഐറിഷ് ലാംഗ്വേജ് സ്കൂൾ സന്ദർശിച്ച് കാതറിൻ കനോലി. പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക പരിപാടി ആയിരുന്നു സ്കൂൾ സന്ദർശനം. ജീവിതത്തിന്റെ വിവിധ തലങ്ങൾ കാണിച്ചുതരുന്ന സമ്മാനമാണ് ഐറിഷ് ഭാഷയെന്ന് കനോലി പ്രതികരിച്ചു.
ഐറിഷ് ഭാഷ എന്നത് ഒരു നേട്ടമാണ്. ജീവിതത്തിന്റെ വിവിധ തലങ്ങളെ വ്യക്തമാക്കുന്ന സമ്മാനം. പ്രതീക്ഷയും പ്രകൃതിയും ഉൾപ്പെട്ട ഭാഷ. വളരെ കാലമായി ഐറിഷിനെ ഒരു പ്രശ്നമായി നമ്മൾ കാണുന്നു. എന്നാൽ അതൊരു പ്രശ്നം അല്ല. അതൊരു സമ്മാനമാണെന്നും കനോലി പ്രതികരിച്ചു.
Discussion about this post

