ഡബ്ലിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ വിജയിച്ച് അയർലന്റ്. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് ആയിരുന്നു അയർലന്റ് നേടിയത്. എന്നാൽ 34.1 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഓൾ ഔട്ട് ആയി. 179 റൺസ് മാത്രമാണ് കൈപ്പിടിയിൽ ഒതുക്കാൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞത്.
ഡബ്ലിനിൽ ആയിരുന്നു ആദ്യ മത്സരം. ദി വില്ലേജിൽ നടന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടി ആൻഡ്രൂ ബാൽബിർണി താരമായി. 138 പന്തിൽ 112 റൺസ് ആയിരുന്നു ആൻഡ്രൂ കൈപ്പിടിയിൽ ഒതുക്കിയത്. ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് 54 റൺസും, ഹാരി ടെക്റ്റർ 56 റൺസും , ലോർക്കൻ ടക്കർ 30 റൺസും നേടി.
Discussion about this post