ഡബ്ലിൻ: റോബോട്ടിക്സിലെ ഒളിമ്പിക്സിൽ മികച്ച നേട്ടം സ്വന്തമാക്കി അയർലൻഡ്. മലയാളി വിദ്യാർത്ഥികളുടെ പങ്കാളിത്തം നേട്ടത്തിൽ നിർണായകമായി. മലയാളി വിദ്യാർത്ഥികളായ ജോയൽ ഇമ്മാനുവൽ അമൽ രാജേഷ് എന്നിവരായിരുന്നു റോബോട്ടിക്സിലെ ഒളിമ്പിക്സിന്റെ ഭാഗം ആയത്.
അമേരിക്കയിലെ പനാമ സിറ്റിയിൽ ആയിരുന്നു മത്സരങ്ങൾ. ഒളിമ്പിക്സിൽ അയർലൻഡിന് എട്ടാം സ്ഥാനമാണ്. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ആയിരുന്നു പരിപാടി. 190 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പരിപാടിയുടെ ഭാഗമായി. 600 ലധികം ടീമുകൾ ആയിരുന്നു ഒളിമ്പിക്സിൽ പങ്കെടുത്തത്.
Discussion about this post

