ഡബ്ലിൻ: അയർലന്റിൽ അടുത്ത ആഴ്ചയോടെ വണ്ടും മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ ആഴ്ച പകുതിയോടെ നിലവിലെ ചൂട് കാലാവസ്ഥ അവസാനിക്കും. ഇതിന് ശേഷം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ വരെ നിലവിലെ കാലാവസ്ഥ തുടരും. ഇതിനിടെ ചൂട് 26 ഡിഗ്രിയായി ഉയരും. നിലവിൽ താപനില 25 ഡിഗ്രിയിൽ എത്തിനിൽക്കുന്നുണ്ട്. വാരാന്ത്യത്തോടെ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. അങ്ങനെ എങ്കിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post

