ലോംഗ്ഫോർഡ്: ലോംഗ്ഫോർഡിൽ വീടിന് നേരെ തീവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ മക്കിയോൺ പാർക്കിലായിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
പുലർച്ചെ അഞ്ച് മണിയ്ക്ക് തൊട്ടുമുൻപായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉടനെ തീ അണയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ആളപമായമില്ല. എന്നാൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള ഗാർഡ സ്റ്റേഷനിൽ ബന്ധപ്പെടണം.
Discussion about this post

