ലിമെറിക്ക്: രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രിയുടെ സ്ഥലം വാടകയ്ക്ക് എടുക്കാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്. ബോൺ സെകോർഡ് ലിമെറിക്ക് ആശുപത്രിയുടെ പുറത്തുള്ള സ്ഥലമാണ് വാടകയ്ക്ക് എടുക്കുന്നത്. ഇത് സംബന്ധിച്ച കാരാറിൽ ധാരണയായി.
രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് യുഎച്ച്എൽ. തിരക്കേറിയ സാഹചര്യങ്ങളിൽ നിരവധി രോഗികൾ മരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് പരിശോധനകൾക്കും മറ്റുമായി പുറത്ത് സ്ഥലം വാടകയ്ക്കെടുക്കാൻ ആശുപത്രി തീരുമാനിച്ചത്.
Discussion about this post

