ഡബ്ലിൻ: അയർലന്റിലേക്ക് നിയമവിരുദ്ധമായി വെയിറ്റ് ലോസ് ഉത്പന്നങ്ങൾ കടത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നൂറുകണക്കിന് വെയിറ്റ്ലോസ് ഉത്പന്നങ്ങളാണ് റെവന്യൂ വിഭാഗം പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെംപിക്, വെഗോവി, മൗഞ്ചാരോ എന്നീ പേരുകളിലുള്ള ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഈ ഉത്പന്നങ്ങളുടെ 85 ഷിപ്മെന്റുകൾ എത്തിയതായി റെവന്യൂവകുപ്പ് അറിയിച്ചു. ഇവയ്ക്ക് പുറമേ ടിർസെപറ്റെസ് എന്ന പേരുള്ള ഉത്പന്നങ്ങളും വ്യാപകമായി കടത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ആഴ്ച ഡബ്ലിനിലും മിഡ്ലാന്റിലുമായി നടത്തിയ പരിശോധനയിൽ 635 ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
Discussion about this post

