ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് വീണ്ടും ചുഴലിക്കാറ്റ്. അടുത്ത വാരം അയർലൻഡിൽ ഹംബർട്ടോ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിൽ കാറ്റിന്റെ സഞ്ചാരഗതി അയർലൻഡിനെ ലക്ഷ്യമിട്ടാണ്.
അടുത്ത വാരാന്ത്യത്തിൽ അതിശക്തമായ മഴയായിരിക്കും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അയർലൻഡിൽ ഉണ്ടാകുക. വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. അതേസമയം അടുത്ത വാരാന്ത്യംവരെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം ചുഴലിക്കാറ്റ് അയർലൻഡിൽ ആഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്. സഞ്ചാരഗതിയിൽ മാറ്റമോ അല്ലെങ്കിൽ കാറ്റ് ദുർബലമാകാനോ ഉള്ള സാധ്യതയുണ്ട്.
Discussion about this post

