ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് കൗണ്ടികളിൽ വിവിധ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. വിക്ലോ, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ആണ് ഉള്ളത്. കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, വെക്സ്ഫോർഡ്, മൊനാഘൻ, ടിപ്പററി എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്.
24 മണിക്കൂർ നേരത്തേയ്ക്ക് ആണ് മുന്നറിയിപ്പ്. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മുന്നറിയിപ്പുകൾ നിലവിൽ വന്നു. ശക്തമായ മഴയിൽ പ്രളയത്തിന് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കാനും അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കാനും നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് അറിയിച്ചു.
Discussion about this post

