ഡബ്ലിൻ: അയർലൻഡിൽ ലോക്കൽ പ്രോപ്പർട്ടി ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള സമയം അടുത്ത മാസം ആദ്യവാരം അവസാനിക്കും. നവംബർ 7 ആണ് ടാക്സ് അടയ്ക്കാനുള്ള അവസാന തിയതി. ഇതുവരെ 5,50,000 റിട്ടേണുകൾ ലഭിച്ചതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
ഫയൽ ചെയ്തവരെക്കാൾ കൂടുതൽ പേർ ഇനി പുറത്തുണ്ട്. ഈ സാഹചര്യത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് അധികൃതർ അറിയിച്ചു. ഫയൽ ചെയ്യേണ്ടത് സംബന്ധിച്ച നിർദ്ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 1.5 മില്യൺ ഉടമകളാണ് ലോക്കൽ പ്രോപ്പർട്ടി ടാക്സ് റിട്ടേൺ ഫയൽ ചെയ്തത്.
Discussion about this post

