ഡബ്ലിൻ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വാങ്ങലുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ. ഇതിനായി പുതിയ പദ്ധതിയ്ക്ക് ഗതാഗത വകുപ്പ് തുടക്കമിടും. സ്ക്രാപ്പേജ് സ്കീം എന്ന പേരിലുള്ള പദ്ധതിയാണ് ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാൻ അവതരിപ്പിക്കുന്നത്.
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിക്കുന്നത്. ഇതുവഴി കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടിയെടുക്കുകയും സർക്കാരിന്റെ ഉദ്ദേശ്യമാണ്. 10 മില്യൺ യൂറോയാണ് പൈലറ്റ് പദ്ധതിയ്ക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്.
13 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് 5000 യൂറോ സ്ക്രാപ്പേജ് ഗ്രാൻഡ് ആയി സർക്കാർ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള 3,500 യൂറോയുടെ ഇലക്ട്രിക് വാഹന വാങ്ങൽ ഗ്രാന്റിന് പുറമേയായിരിക്കും ഈ പേയ്മെന്റ്. ഇതോടെ പഴയ വാഹനം മാറ്റി പുതിയ ഇ- വാഹനം വാങ്ങുന്നവർക്ക് 8,500 യൂറോയുടെ പിന്തുണ ലഭിക്കും.

