ഡബ്ലിൻ: അയർലൻഡിൽ ഇനി മുതൽ ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാൻ കഴിയില്ല. ഇതിനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. അതേസമയം പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. ഇതിൽ മാറ്റമില്ല.
90 ദിവസം വരെ ആളുകൾക്ക് അയർലൻഡിൽ തുടരാൻ അനുമതി നൽകുന്നതാണ് ഹ്രസ്വകാല വിസകൾ. വിനോദസഞ്ചാരികൾ, മീറ്റിംഗുകൾക്കായി എത്തുന്നവർ, ഹ്രസ്വകാല കോഴ്സുകളുടെ ഭാഗമായി രാജ്യത്ത് എത്തുന്നവർ എന്നിവർക്കാണ് ഇത് അനുവദിക്കാറുള്ളത്. അതേസമയം യൂറോപ്യൻ യൂണിയൻ ഫ്രീ മൂവ്മെന്റ് ഡയറക്റ്റീവിന്റെ പരിധിയിൽ വരുന്ന മൂന്നാം രാജ്യ പൗരന്മാർ നടത്തുന്ന അപേക്ഷകൾക്ക് ഈ മാറ്റം ബാധകമല്ല.
Discussion about this post

