ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. മുൾഹുദാർട്ടിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പാർസ്ലിക്സ്ടൗൺ ഡ്രൈവിൽ പുലർച്ചെ ഏകദേശം 3:55 ന് ആയിരുന്നു ആക്രമണം നടന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

