ഡബ്ലിൻ: ഡബ്ലിനിൽ നടന്ന പലസ്തീൻ അനുകൂല പരിപാടിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. പലസ്തീനിനോടുള്ള ആഗോള ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് നിരവധി പേർ പങ്കുകൊണ്ടത്. പലസ്തീൻ വിഭജന പദ്ധതി ഐക്യരാഷ്ട്രസഭ അംഗീകരിച്ച് 78 വർഷം തികയുന്ന വേളയിൽ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നുമാണ് പരിപാടി ആരംഭിച്ചത്. ലെയിൻസ്റ്റർ ഹൗസിലേക്കായിരുന്നു മാർച്ച്. 170 ലധികം സംഘടനകൾ പരിപാടിയുടെ ഭാഗമായി. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ സമ്മേളിച്ച പരിപാടിയിൽ നിരവധി പേർ സംസാരിച്ചു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി ലിയാം കണ്ണിംഗ്ഹാമും പരിപാടിയുടെ ഭാഗമായി പ്രസംഗിച്ചു.
Discussion about this post

