ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ആഗോളപ്രശ്നങ്ങൾ ചർച്ചയാകുമെന്ന് സൂചന. പൊതുചിലവ് മന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. അടുത്ത ശനിയാഴ്ച ഫീനിക്സ് പാർക്കിലെ ഫാംലീ ഹൗസിലാണ് ട്രംപ്- മാർട്ടിൻ കൂടിക്കാഴ്ച.
അമേരിക്കയും അയർലൻഡും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ് പറഞ്ഞു. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള നിലപാട് അയർലൻഡ് വ്യക്തമാക്കും. സമീപഭാവിയിൽ അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

