ഡബ്ലിൻ: കൈരാൻ ഡർണിന്റെ തിരോധാനവും മരണവും സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താൻ പോലീസ്. ഇതിനായി പുതിയ അപ്പീൽ പുറപ്പെടുവിച്ചു. അടുത്ത ആഴ്ച കൈരാന് 10 വയസ്സ് തികയുന്ന വേളയിലാണ് പോലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. മെയ് 15 നാണ് കുട്ടിയുടെ ജന്മദിനം.
2022 ജൂണിലാണ് കുട്ടിയെ കാണാതെ ആയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് 2024 സെപ്തംബറിൽ കുട്ടി കൊല്ലപ്പെട്ടതായുള്ള വെളിപ്പെടുത്തൽ പുറത്തുവരികയായിരുന്നു. തുടർന്ന് കൊലപാതകത്തിൽ പോലീസ് അന്വേഷണം നടത്തി. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞില്ല. കൈരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു.

