ഡബ്ലിൻ: ഓസ്ട്രിയൻ ബാങ്കിംഗ് ഗ്രൂപ്പിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടി പെർമനന്റ് ടിഎസ്പി. വിൽപ്പനയ്ക്ക് അനുമതി തേടി വാണിജ്യ കോടതിയെ ആണ് പിടിഎസ്ബി സമീപിച്ചത്. കഴിഞ്ഞ മാസം ആയിരുന്നു പിടിഎസ്ബിയെ ഏറ്റെടുക്കാൻ ഓസ്ട്രിയൻ ബാങ്കിംഗ് ഗ്രൂപ്പായ ബവാഗ് തീരുമാനിച്ചത്. അനുമതി ലഭിച്ചാൽ വിൽപ്പനയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കും.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് പിടിഎസ്ബി. ഇതിലെ 57.5 ശതമാനം ഓഹരിയുടെ ഉടമ ധനകാര്യമന്ത്രിയാണ്. വിൽപ്പന നടന്നാൽ ബവാഗ് 1.6 ബില്യൺ യൂറോ ആയിരിക്കും ധനമന്ത്രിയ്ക്ക് നൽകുക. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. ബവാഗിനുവേണ്ടി ഹാജരായ ബ്രയാൻ കെന്നഡി എസ്സി, തന്റെ ക്ലയന്റ് പി.ടി.എസ്.ബിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് കോടതിയെ അറിയിച്ചു

