വാട്ടർഫോർഡ്: ക്രാന്തി അയർലൻഡിന്റെ നേതൃത്വത്തിൽ മെയ്ദിനാഘോഷം ഗംഭീരമായി നടന്നു. മെയ് 9 ന് ആയിരുന്നു മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽവച്ച് പരിപാടി സംഘടിപ്പിച്ചത്. സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടൻ എന്ന നാടകം ആഘോഷപരിപാടികൾക്ക് മാറ്റേകി. പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും മെയ്ദിനാഘോഷം വളരെ ശ്രദ്ധേയമായി.
മുൻ കോർക്ക് ടിഡി മിക്ക് ബാരിയുടെ മുഖ്യപ്രഭാഷണത്തോടെ ആയിരുന്നു ആഘോഷപരിപാടികൾക്ക് തുടക്കമായത്. രാജ്യത്തിന്റെ തൊഴിൽരംഗത്തിന് കരുത്തേകുന്നതിൽ ഇന്ത്യക്കാരെ അദ്ദേഹം പ്രശംസിച്ചു. സ്വാഗത സംഘം കൺവീനർ സൗമ്യ ശശിധരൻ ആയിരുന്നു പരിപാടിയുടെ അവതാരിക. ക്രാന്തി സെക്രട്ടറി അജയ് സി ഷാജി സ്വാഗതം ആശംസിച്ചു. ലോക കേരള സഭാഗംങ്ങളായ ഷാജു ജോസും, മെൽബ സിജുവും ആശംസയും ക്രാന്തി പ്രസിഡണ്ട് അനൂപ് ജോൺ നന്ദിയും പറഞ്ഞു.

