ഡബ്ലിൻ: അയർലൻഡിൽ ആംബുലൻസ് ഡ്രൈവർമാരുടെ സമരം ഇന്ന്. രാവിലെ 8 മണി മുതൽ സമരം ആരംഭിക്കും. 24 മണിക്കൂർ നേരത്തേയ്ക്ക് ആണ് പണിമുടക്ക്. ശമ്പള തർക്കത്തിൽ ഇന്നലെ വർക്ക് ടു റൂൾ രീതിയിൽ ആംബുലൻസ് ജീവനക്കാർ സമരം നടത്തിയിരുന്നു.
എസ്ഐപിടിയും യുണൈറ്റഡ് എന്നീ സംഘടനകളിലെ അംഗങ്ങളാണ് പണി മുടക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ആംബുലൻസ് ബേസുകളിൽ പിക്കറ്റുകൾ സ്ഥാപിക്കും. ഇന്ന് ആംബുലൻസ് സേവനങ്ങളിൽ വലിയ തടസ്സം ആയിരിക്കും ഉണ്ടാകുകയെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post

