കെറി: കൗണ്ടി കെറിയിൽ കർഷകന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ശാസ്ത്രീയ പരിശോധനകൾ തുടർന്ന് അന്വേഷണ സംഘം. മൈക്കൽ ഗെയ്നിന്റെ കൃഷിസ്ഥലം, ഔട്ട് ഹൗസ് എന്നിവിടങ്ങളിലും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളിലുമാണ് വിശദമായ ഫോറൻസിക് പരിശോധന നടത്തുന്നത്. അതേസമയം ഇന്നലെ മേഖലയിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു.
കണ്ടെടുത്ത അവശിഷ്ടങ്ങൾ മനുഷ്യന്റേത് ആണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചത്. ഗെയിനിന്റേതാകാം ശരീരഭാഗങ്ങൾ എന്നാണ് പോലീസിന്റെ സംശയം. മാർച്ച് 20 നാണ് ഗെയ്നിനെ കാണാതെ ആയത്. ഗെയ്ൻ കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലാണ് പോലീസ്.
Discussion about this post

