ഡബ്ലിൻ: കടൽ തീരത്തെ കാർ പാർക്കിംഗ് മേഖലകൾ അടച്ച് പൂട്ടി ഡബ്ലിൻ സിറ്റി കൗൺസിൽ. പ്രളയ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ന് ഡബ്ലിനിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ഡബ്ലിനിൽ യെല്ലോ വാണിംഗ് ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ലിനിൽ വലിയ തോതിൽ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് കടലിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇനിയും മഴ ലഭിച്ചാൽ ജലനിരപ്പ് ഉയരുകയും പ്രളയം ഉണ്ടാകുകയും ചെയ്യും. ഇത് പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് കാർ പാർക്കിംഗ് മേഖലകൾ അടച്ചിട്ടത്.
Discussion about this post

