ബെൽഫാസ്റ്റ്: കത്തി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റതിന് പിന്നാലെ ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. നിരവധി അക്രമ സംഭവങ്ങളാണ് ബെൽഫാസ്റ്റിൽ റിപ്പോർട്ട് ചെയ്തത്. നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
നഗരത്തിൽ ഇതുവരെ 62 ഓളം തീവയ്പ്പ് സംഭവങ്ങളിൽ ഇടപെടേണ്ടിവന്നതായി എൻഐഎഫ്ആർഎസ് വ്യക്തമാക്കി. ഏഴ് മണി മുതൽ അർധരാത്രിവരെ 256 കോളുകൾ തങ്ങൾക്ക് വന്നു. ഭൂരിഭാഗം സംഭവങ്ങളും റിപ്പോർട്ട് ചെയ്തത് ഗ്രേറ്റർ ബെൽഫാസ്റ്റ് മേഖലയിൽ ആയിരുന്നു. ഇവിടുത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പരിഹരിക്കാൻ 21 ഫയർ എൻജിനുകൾ അധികമായി വേണ്ടിവന്നു.
Discussion about this post

