ഡബ്ലിൻ ; ടിപ്പററിയിൽ ഉണ്ടായ തീപിടുത്തത്തിന് കാരണമെന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഫയർ സർവീസ് ഉദ്യോഗസ്ഥൻ .
ക്ലോൺമെൽ, കാഹിർ, കാരിക്ക്-ഓൺ-സുയിർ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ ഇപ്പോൾ സ്ഥലത്തുണ്ടെന്നും, ഉണ്ടായ നാശനഷ്ടങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ആക്ടിംഗ് അസിസ്റ്റന്റ് ഫയർ ചീഫ് കരോൾ കെന്നഡി പറഞ്ഞു.
‘ കാട്ടുതീ പോലെയാണ് തീ പടർന്നത്, അത് ഒരു ഓക്ക് തോട്ടത്തിലേക്ക് വ്യാപിച്ചു . പക്ഷേ അത് താരതമ്യേന നിയന്ത്രണവിധേയമായി.അവിടെ സാഹചര്യങ്ങൾ വളരെ അപകടകരമാണ്. അവിടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതായിരുന്നു മുൻഗണന.
ഇപ്പോഴും അത് കത്തിക്കൊണ്ടിരിക്കുകയാണ്, പക്ഷേ ഭാഗ്യവശാൽ ഇന്നലെ രാത്രി ഏകദേശം 4 മണിയോടെ മൂടൽമഞ്ഞ് വന്നു, അത് തീ അണയ്ക്കാൻ ശരിക്കും സഹായിച്ചു. “ എന്നും അദ്ദേഹം പറഞ്ഞു.

