ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ തുറമുഖ മേഖലയിൽ തീപിടിത്തം.
ഈസ്റ്റ് ട്വിൻ റോഡിലുള്ള ക്ലിയർവേ മെറ്റൽ റീസൈക്ലിങ്ങിൽ ആയിരുന്നു സംഭവം. ഫയർ എൻജിനുകൾ എത്തി സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംസ്കരിക്കാൻ ശേഖരിച്ച ആക്രിയിൽ നിന്നാണ് തീപടർന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ഫയർ എൻജിനുകൾ എത്തിയാണ് സ്ഥലത്ത് തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
Discussion about this post

