ഡബ്ലിൻ: ഉപതിരഞ്ഞെടുപ്പിൽ പരാജയം നുണഞ്ഞെങ്കിലും രാഷ്ട്രീയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗെറി ദി മോങ്ക് ഹച്ച്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് ഇപ്പോൾ തന്നെ ഗെറിയും സംഘവും ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഉപതിരഞ്ഞെടുപ്പിൽ ഡബ്ലിൻ സെൻട്രലിൽ നിന്നായിരുന്നു ഗെറി മത്സരിച്ചത്. വോട്ടുകൾ വാരിക്കൂട്ടിയ ഗെറി ഏഴാമത്തെ റൗണ്ടിലാണ് പുറത്തായത്. ഇത് നൽകുന്ന ആത്മവിശ്വാസത്തിലാണ് വീണ്ടും പൊതുതിരഞ്ഞെടുപ്പിൽ ഗെറി മത്സരിക്കുന്നത്. തോൽവിയിൽ പരിഭവം ഇല്ലെന്നും ഇനിയും മുന്നോട്ടുപോകുമെന്നുമാണ് മത്സരശേഷം ഗെറി പ്രതികരിച്ചത്. ഭാവിയിലും കളിക്കളത്തിൽ ഉണ്ടാകും. മാറ്റം ആവശ്യമാണെങ്കിൽ തനിക്ക് വേണ്ടി വോട്ട് ചെയ്യണം എന്നും ഗെറി സോഷ്യൽ മീഡിയയിൽ കുറിച്ചു.

