ഡബ്ലിൻ: കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കടിഞ്ഞാണിടാൻ യൂറോപ്യൻ പാർലമെന്റ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16 വയസ്സാക്കാനാണ് ഇയുവിന്റെ ആലോചന. ഇതിനായുള്ള നിയമ നിർമ്മാണം ഉൾപ്പെടെ യൂറോപ്യൻ പാർലമെന്റിന്റെ പരിഗണനയിൽ ഉണ്ട്.
നിലവിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഓസ്ട്രേലിയയിൽ നിയന്ത്രണം ഉണ്ട്. ഈ നിയന്ത്രണം പിന്തുടരാനാണ് യൂറോപ്യൻ യൂണിയന്റെയും തീരുമാനം. ഇതേ തുടർന്നാണ് നിയമ നിർമ്മാണത്തെക്കുറിച്ചുള്ള ആലോചന.
Discussion about this post

