ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും ജയിൽ മോചിതരായി . ഇന്നലെ ആണ് മൗണ്ട് ജോയി ജയിലിൽ ആയിരുന്ന ഇരുവരും മോചിതരായത്. രണ്ടാഴ്ച മുൻപ് ആയിരുന്നു കോടതിയലക്ഷ്യ കേസിൽ ഇവരെ തടവിലാക്കിയത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു എനോക്കിന്റെ അമ്മ മാർട്ടിനയെയും സഹോദരി അമ്മിയെയും തടവിലാക്കിയത്. രണ്ടാഴ്ചത്തെ തടവായിരുന്നു കോടതി വിധിച്ചത്. ഇത് ഇന്നലെ പൂർത്തിയായി. ഇതോടെയാണ് ഇവരെ വിട്ടയച്ചത്.
Discussion about this post

