ഡബ്ലിൻ: ഡബ്ലിൻ നഗരത്തിന്റെ ഭാവി രൂപപ്പെടുത്താൻ വൻ തുകയുടെ നിക്ഷേപം ആവശ്യമാണെന്ന് കെപിഎംജി അയർലന്റ്. 70 ബില്യൺ യൂറോയുടെ നിക്ഷേപം അടിസ്ഥാന സൗകര്യ വികസനത്തിനായി ഡബ്ലിന് ആവശ്യമായിട്ടുണ്ടെന്നും കെപിഎംജി വ്യക്തമാക്കി. ഇനൗഗ്രൽ ഡബ്ലിൻ 2040 റിപ്പോർട്ടിൽ ആണ് കെപിഎംജിയുടെ പരാമർശം ഉള്ളത്.
ഡബ്ലിൻ നഗരത്തിന്റെ പുരോഗതിയെ നിർണയിക്കുന്ന സൂചികയായി അടിസ്ഥാന സൗകര്യവികസനത്തെയാണ് നിർണയിച്ചിരിക്കുന്നത്. അടുത്ത 15 വർഷത്തേയ്ക്ക് അടിസ്ഥാന സൗകര്യവികസനത്തിന്റെ പ്രധാന മേഖലകളായ ഗതാഗതം, ഊർജ്ജം, ഭവന നിർമ്മാണം, വെള്ളം, കാലാവസ്ഥ എന്നിവയിൽ നിക്ഷേപം ആവശ്യമായിട്ടുണ്ട്. ഈ മേഖലകളിൽ ഉണ്ടാകുന്ന മാറ്റം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് കെപിഎംജി അയർലന്റ് അഭിപ്രായപ്പെടുന്നത്.
Discussion about this post

