ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ലഹരി കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 കാരനെയാണ് പരിശോധനയ്ക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളിൽ 4,15,599 യൂറോയുടെ ലഹരി വസ്തുക്കൾ പിടികൂടി.
ക്രിമിനൽ ഗ്യാംഗുകൾക്കെതിരായ നടപടിയുടെ ഭാഗമായിട്ടായിരുന്നു വെസ്റ്റ് ഡബ്ലിനിൽ പരിശോധന. 1.6 കിലോ കൊക്കെയ്ൻ, 4 കിലോ കെറ്റാമിൻ, 1 കിലോ എംഡിഎംഎ തുടങ്ങിയവയും മറ്റ് ലഹരിവസ്തുക്കളുമായിരുന്നു പിടികൂടിയത്. അറസ്റ്റിലായ 20 കാരൻ പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post

