ഡബ്ലിൻ: പെർമനന്റ് ടിഎസ്ബി ( പിടിഎസ്ബി)യ്ക്ക് വൻ തുക പിഴയിട്ട് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി). വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് പിഴയിട്ടത്. 2,77,500 യൂറോയാണ് പിഴ.
2022 മെയിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ബാങ്കിന്റെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കിയ ചിലർ ഓപ്പൺ 24 കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കുള്ള പ്രവേശനം ആവശ്യപ്പെടുകയായിരുന്നു. കൃത്യമായ വിലയിരുത്തൽ ഇല്ലാതെ ബാങ്ക് ഇത് അനുവദിച്ചു. മൂന്ന് സംഭവങ്ങൾ നടന്നതായി കമ്മീഷൻ വ്യക്തമാക്കുന്നു. ഇതാണ് നടപടിയ്ക്ക് കാരണം ആയത്.

