ഡബ്ലിൻ: അയർലന്റിൽ കോസ്റ്റ് റെന്റൽ വീടുകൾക്ക് ആവശ്യക്കാർ ഏറുന്നു. 20 വീടുകൾക്കായി ഏകദേശം രണ്ടായിരം അപേക്ഷകൾ ആണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. ആവശ്യക്കാർ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒരാഴ്ച കൂടി നീട്ടി.
ക്ലോംഗ്രിഫിനിലെ ഗ്രിഫിൻ പോയിന്റിലാണ് 20 വീടുകളും ഉള്ളത്. അപ്പ്രൂവ്ഡ് ഹൗസിങ് ബോഡി (എഎച്ച്ബി) റെസ്പോണ്ട് ആണ് വീടുകൾ നിർമ്മിച്ചത്. വീടുകൾക്കായി http://respond.ie/cost-rental എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഈ മാസം 30 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.
Discussion about this post

