വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ മരിച്ച സൈക്ലിസ്റ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. ഷെയ്ൻ ഒ ബ്രയാൻ ആണ് മരിച്ചത്. 16 വയസ്സാണ് ഷെയ്നിന് പ്രായം. ബാലിഗലേനിൽ എൻ 72 ൽ ഉണ്ടായ അപകടത്തിൽ ആയിരുന്നു കൗമാരക്കാരന് ജീവൻ നഷ്ടമായത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയായരുന്നു സംഭവം. ഷെയ്ൻ സഞ്ചരിച്ച സൈക്കിൾ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയ്ക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. കോർക്ക് ബെറ്റിവില്ലെ സ്വദേശിയാണ് ഷെയ്ൻ. യുകെ ആസ്ഥാനമായുള്ള സൈക്ലിംഗ് ടീമായ കാംസ്മജാക്കോയിലെ അംഗമാണ്.
Discussion about this post

