ഡബ്ലിൻ: സെനറ്റർ ഗാരറ്റ് അഹേൺ സീനാഡിന്റെ നേതാവായി നിയമിതനായി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് അഹേണിനെ നിയമിച്ചത്. മുൻ സീഡന് നേതാവ് ഫിൻ ഗെയ്ലിന്റെ സീൻ കൈൻ ആയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ഡെയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമം.
ടിപ്പററി സ്വദേശിയാണ് അഹേൺ. ഫിൻ ഗെയ്ൽ ടിഡിയായിരുന്ന തെരേസ അഹേണിന്റെ മകനാണ്. 2020 മുതൽ സെനേറ്ററായ അദ്ദേഹം ടിപ്പററ കൗണ്ടി കൗൺസിൽ അംഗവുമായിരുന്നു. 2019 മുതൽ 2020 വരെ ക്ലോൺമെലിന്റെ മേയർ കൂടിയായിരുന്നു അഹേൺ. സെനറ്റർ കാതൽ ബൈർൺ സീനാഡ് ഗവൺമെന്റ് ചീഫ് വിപ്പിന്റെ ചുമതല ഏറ്റെടുത്തു.
Discussion about this post

