പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണ്ണം പൂശിയ മേൽക്കൂരയിൽ നെയ്യ് വീണതാണെന്ന് സ്ഥിരീകരിച്ചു. നിറം മാറിയ സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത് . മറ്റ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ശ്രീകോവിലിനടുത്തെത്തിയപ്പോൾ മേൽക്കൂരയിൽ നെയ്യ് ഒഴിച്ചതായാണ് നിഗമനം.
ശബരിമലയിലെ സ്വർണ്ണം പൂശിയ ശ്രീകോവിലിന്റെ മുകളിലാണ് നിറവ്യത്യാസം കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം കട്ടിളപ്പാളിയും, പ്രഭാമണ്ഡലവും പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മേൽകൂരയുടെ പരിശോധന. സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ, തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം, നിറവ്യത്യാസത്തിന് കാരണം നെയ്യാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇന്ന് മേൽക്കൂര കഴുകി വൃത്തിയാക്കി.

