ഡബ്ലിൻ: എച്ച്എസ്ഇയുടെ കമ്പ്യൂട്ടറുകൾ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. മണിക്കൂറുകളോളം എച്ച്എസ്ഇയുടെ കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായെന്നാണ് വിവരം. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. പിന്നീട് പ്രവർത്തനം സാധാരണനിലയിൽ ആകുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കാതെ വരികയായിരുന്നു. ചില കമ്പ്യൂട്ടറുകളിൽ നിന്നും ഇ മെയിലുകളോ ഡാറ്റകളോ കൈമാറ്റം ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെയാണ് സാങ്കേതിക പ്രശ്നം നേരിട്ടതായി വ്യക്തമായത്. മൂന്നാം കക്ഷിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണമാണ് കമ്പ്യൂട്ടറുകളെ ബാധിച്ചത് എന്നാണ് എച്ച്എസ്ഇയുടെ വിശദീകരണം.

