കോർക്ക്: പ്രളയത്തെ തുടർന്ന് കോർക്കിലെ ആശുപത്രിയിൽ എമർജൻസി വിഭാഗം അടച്ചിട്ടു. മേഴ്സി യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സംഭവം. അടിയന്തിര ചികിത്സ ആവശ്യമുള്ളവർ മറ്റ് ആശുപത്രികളിലേക്ക് പോകണമെന്ന് ആശുപത്രി അധികൃർ വ്യക്തമാക്കി.
കോർക്ക് സിറ്റി സെന്ററിന് സമീപം ഗ്രെൻവിലേയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വെള്ളം കയറിയത്. അറ്റകുറ്റപ്പണികൾക്കും രോഗികളുടെ സുരക്ഷയെ കരുതിയുമാണ് ആശുപത്രി അടച്ചിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post

