ഡബ്ലിൻ: മുൻ ടിഡി കോൾ കീവ്നിക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. കാരിക്ക്- ഓൺ- ഷാനൻ ജില്ലാ കോടതിയാണ് അദ്ദേഹത്തിന് നാല് വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തിയത്. വാഹനാപകടത്തിന് പിന്നാലെ സാമ്പിളുകൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചതിനെ തുടർന്നാണ് കോടതി വിലക്കേർപ്പെടുത്തിയത്.
ബോയിൽ നഗരത്തിലൂടെ അശ്രദ്ധമായി കാറോടിച്ച് കോൾ അപകടം സൃഷ്ടിക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് കോൾ നിർത്താതെ പോയി. സംഭവം അറിഞ്ഞ പോലീസ് പിന്തുടർന്ന് അദ്ദേഹത്തിന്റെ കാർ തടയുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട രീതിയിൽ ആയിരുന്നു അദ്ദേഹം. ഇതോടെ കോളിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ലഹരിസാന്നിദ്ധ്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി അദ്ദേഹം മൂത്രമോ, രക്തമോ നൽകിയില്ല.
ഇക്കാര്യം സ്റ്റേറ്റ് സോളിസിറ്റർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കോടതി വിലക്കേർപ്പെടുത്തിയത്.

