ഡൗൺ: കൗണ്ടി ഡൗണിലെ കൊക്കെയ്ൻ വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 54 വയസ്സുള്ള പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 1.4 മില്യൺ പൗണ്ടിന്റെ കൊക്കെയ്ൻ ശേഖരം ആയിരുന്നു ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
വാറൻപോയിന്റ് സ്വദേശിയായ ഡേവിഡ് കെല്ലിയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്നിന് പുറമേ മറ്റ് ലഹരിവസ്തുക്കളും പണവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post

