ഡബ്ലിന്‍ : അയര്‍ലൻഡ് അടക്കമുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ സമയമാറ്റത്തിനൊരുങ്ങുന്നു .ഈ വര്‍ഷം മാര്‍ച്ച് 29 ഞായറാഴ്ച മുതലാണ് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാകുന്നത്. ഇതനുസരിച്ച് ഏകദേശം രാത്രി 8 മണി വരെ സൂര്യന് അസ്തമിക്കില്ല.അതിനുശേഷവും വൈകുന്നേരങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.
സമ്മര്‍ കാലത്ത് കൂടുതല്‍ ഡേലൈറ്റ് സേവിംഗാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേനല്‍ക്കാല മാസങ്ങളില്‍ കൂടുതല്‍ വൈകുന്നേരങ്ങളും കൂടുതല്‍ പകല്‍ വെളിച്ചവും ലഭ്യമാക്കുന്നു.
ഏപ്രില്‍ 18 ഓടെ സൂര്യാസ്തമയം രാത്രി 8.30 ഓടെയാകുമെന്നാണ് സൂചന. മാസാവസാനത്തോടെ ഇത് ഏകദേശം 9 മണിയാകും. സ്മാര്‍ട്ട്ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും മാര്‍ച്ച് 29 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് അത് ഓട്ടോമാറ്റിക്കായി പുലര്‍ച്ചെ 2 മണിയിലേക്ക് നീങ്ങും

