ഡൊണഗൽ: സൗത്ത് ഡൊണഗലിലെ റിസർവോയറിൽ നാളെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉയിസ് ഐറാൻ. ഇതേ തുടർന്ന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിലേക്ക് ജലമെത്തിക്കുന്നതിനുള്ള പ്രധാന സ്രോതസ്സാണ് ഈ റിസർവോയർ. അതുകൊണ്ടുതന്നെ ജലവിതരണം തുടരാനും സുരക്ഷിതമാക്കാനും ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. രാവിലെ 8 നും വൈകീട്ട് 6 നും ഇടയിൽ ആണ് ജോലികൾ നടക്കുക.
Discussion about this post

