ഡബ്ലിൻ: വസ്തു നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. വിഷയത്തിൽ ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തിൽ വോട്ടെടുപ്പ് നടക്കും. ഭൂരിഭാഗം കൗൺസിലർമാരും നികുതി വർദ്ധിപ്പിക്കുന്നതിനെ അനുകൂലിക്കാനാണ് സാദ്ധ്യത. അങ്ങിനെയെങ്കിൽ ഡബ്ലിനിലുള്ളവർക്ക് അടുത്ത വർഷം മുതൽ ഉയർന്ന നികുതി തുക അടയ്ക്കേണ്ടിവരും.
15 ശതമാനം നികുതിയിളവിനെതിരെയും കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷക്കാലമായി വസ്തു നികുതിയ്ക്ക് 15 ശതമാനം നികുതിയിളവ് നൽകിവരുന്നുണ്ട്. കൗൺസിൽ ഭരിക്കുന്ന ഫിൻ ഗെയ്ൽ, ഫിന്ന ഫെയിൽ, ലേബർ പാർട്ടി, ഗ്രീൻ പാർട്ടി എന്നിവർ നികുതിയിളവ് എടുത്തുകളയുമെന്ന് കഴിഞ്ഞ വർഷം തന്നെ സൂചന നൽകിയിരുന്നു.
Discussion about this post

