ഡബ്ലിൻ: ആന്റി- എപ്പിൽപ്സി മരുന്നിന്റെ ഉപയോഗത്തിലെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഐറിഷ് ആരോഗ്യവകുപ്പും പൊതുജന ആരോഗ്യ സംഘടനകളുമാണ് ദേശീയ തലത്തിൽ അന്വേഷണം ആരംഭിച്ചത്. ഗർഭകാലത്ത് ഈ മരുന്നുകൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് ജനിത വൈകല്യം ബാധിക്കാൻ കാരണമാകും.
ഫിൽറ്റൽ വാൽപ്രയേറ്റ് സിൻഡ്രം എന്നറിയപ്പെടുന്ന വളർച്ചാ രൂപദോഷങ്ങൾ, ബുദ്ധിമുട്ടുകൾ, ഹൃദയപ്രശ്നങ്ങൾ എന്നിവയാണ് കുട്ടികളിൽ ഉണ്ടാകുക. 10 ശതമാനം പ്രസവങ്ങളിൽ കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. മരുന്നിന്റെ ഉപയോഗത്തിലുള്ള വീഴ്ചയെ തുടർന്നാണ് ഇത്. 1975 മുതൽ 2015 വരെ ഇത്തരം മരുന്നുകൾ കൃത്യമായ മുന്നറിയിപ്പ് നൽകാതെയാണ് പ്രിസ്ക്രൈബ് ചെയ്തിരുന്നത്. ഇക്കാലയളവിൽ ഏകദേശം 120 കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

