ഡബ്ലിൻ: ക്യാൻസറിനെ തുടർന്ന് മരിച്ച കുട്ടിയുടെ രോഗനിർണയം നടത്താൻ വൈകിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് (സിഎച്ച്ഐ). ഹൈക്കോടതിയ്ക്ക് നൽകിയ കത്തിലൂടെയായിരുന്നു സിഎച്ച്ഐ കുടുംബത്തോട് മാപ്പ് പറഞ്ഞത്. സംഭവം ഖേദകരമാണെന്നും കുട്ടിയ്ക്ക് ആദരാഞ്ജലികൾ നേരുന്നുവെന്നും സിഎച്ച്ഐ വ്യക്തമാക്കി.
രണ്ടര വയസ്സ് പ്രായമുളള ഈവീൻ ഷീഹി എന്ന പെൺകുട്ടിയായിരുന്നു ക്യാൻസർ ബാധിച്ച് മരിച്ചത്. ആറ് വർഷം മുൻപായിരുന്നു സംഭവം. കരളിലായിരുന്നു കുട്ടിയ്ക്ക് ക്യാൻസർ ബാധിച്ചത്. എന്നാൽ ആരോഗ്യപ്രശ്നം നേരിട്ട കുട്ടിയ്ക്ക് ക്യാൻസർ സ്ഥിരീകരിക്കാൻ വൈകി. ഇതേ തുടർന്ന് കുട്ടിയ്ക്ക് മതിയായ ചികിത്സ നൽകാനും കുടുംബത്തിന് കഴിഞ്ഞില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബം ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

