ഡബ്ലിൻ: അയർലൻഡിന്റെ 10ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയുടെ സ്ഥാനാരോഹണം ഇന്ന്. ഡബ്ലിൻ കാസിലിലെ സെന്റ് പാട്രിക്സ് ഹാളിൽ ഇതോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കും. ഇത് പൂർത്തിയായ ശേഷം കാതറിൻ കനോലി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തും.
അയർലൻഡിന്റെ ഒൻപതാമത് പ്രസിഡന്റ് ആയ മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം 24 ന് ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ശേഷം 25 ന് നടന്ന വോട്ടെണ്ണലിൽ കനോലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Discussion about this post

