ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ കടയിലേക്ക് കാർ ഇടിച്ച് കയറി. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവറും അവിടെയുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഡാമേ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സെൻട്ര എന്ന കടയിലേക്ക് ആയിരുന്നു കാർ ഇടിച്ച് കയറിയത്. സംഭവ സമയം ഇവിടെ നിരവധി പേർ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റില്ല. ഇടിയുടെ ആഘാതത്തിൽ കാറിനും കടയ്ക്കും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാർ ഓടിച്ചിരുന്ന ഡ്രൈവറിൽ നിന്നും മൊഴിയെടുക്കുകയാണ് പോലീസ്. മറ്റ് വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.
Discussion about this post

