ബെൽഫാസ്റ്റ്: കാർ ബോംബ് സ്ഫോടനം നടന്ന ഡൺമുറിയിലെ ലുർഗാൻ പോലീസ് സ്റ്റേഷന് മുൻപിൽ വീണ്ടും പരിശോധന നടത്തി ഡിക്ടക്ടീവുകൾ. സംഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ക്രൈസ്റ്റോപ്പേഴ്സ് പാരിതോഷികം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഡിക്ടക്ടീവുകൾ സ്ഥലത്ത് എത്തിയത്. വിവരങ്ങൾ നൽകുന്നവർ 20,000 പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഏപ്രിൽ 25 ന് രാത്രി 11.15 ഓടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്. മാസ്ക് ധരിച്ചെത്തിയ ആയുധ ധാരി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ കൈക്കലാക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് മുൻപിൽ എത്തിയ ശേഷം പുറകുവശത്ത് ഗ്യാസ് കാനിസ്റ്റർ ടൈപ്പ് ബോംബ് സ്ഥാപിച്ചു. ഇതാണ് പൊട്ടിത്തെറിച്ചത്.
Discussion about this post

