ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒമാഗിൽ ആയിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 10.20 ന് ആയിരുന്നു അപകടം ഉണ്ടായത്.
ഡൊണാഗാനി റോഡ് പ്രദേശത്തായിരുന്നു അപകടം ഉണ്ടായത്. മരിച്ച വ്യക്തിയെ ലോറി ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post

