കിൽക്കെന്നി: കിൽക്കെന്നിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 30 കാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ആയിരുന്നു സംഭവം. ലൗഫ്മാകാസ്കിലെ എൽ 100 ടുറ്ററോവൻ റോഡിൽ വച്ച് 30 കാരന്റെ സൈക്കിളിൽ കാർ ഇടിയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാർ അപ്പോൾ തന്നെ കടന്നുകളഞ്ഞു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

