ഡബ്ലിൻ: അയർലൻഡിലെ ഉപതിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുക. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥികളിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്ന നടപടിക്രമങ്ങളും ആരംഭിച്ചു. മെയ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. ധനമന്ത്രി ആയിരുന്ന പാസ്കൽ ഡൊണഹോ ലോക ബാങ്കിലെ നിയമനത്തെ തുടർന്ന് രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഡബ്ലിൻ സെൻട്രലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗാൽവേ വെസ്റ്റിലെ ടിഡി ആയിരുന്നു കാതറിൻ കനോലി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവിടെയും ഒഴിവ് വരികയായിരുന്നു.
Discussion about this post

